ദേശീയ കൈത്തറി ദിനം: 'ഗെറ്റ് റെഡി വിത്ത് മി' ചലഞ്ചുമായി പ്രധാനമന്ത്രി; കൈത്തറി വസ്ത്രങ്ങള്‍ ധരിച്ച് റീലുകളെടുക്കാന്‍ യുവാക്കളോട് ആഹ്വാനം

AUGUST 6, 2026, 9:23 PM

ന്യൂഡല്‍ഹി: ഓഗസ്റ്റ് ഏഴിന് ആഘോഷിക്കുന്ന ദേശീയ കൈത്തറി ദിനം സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കാന്‍ പുതിയ ചലഞ്ചുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശസ്തമായ 'ഗെറ്റ് റെഡി വിത്ത് മി' ട്രെന്‍ഡിന്റെ ഭാഗമായി കൈത്തറി വസ്ത്രങ്ങള്‍ അണിഞ്ഞുള്ള വീഡിയോകള്‍ പങ്കുവെക്കാന്‍ യുവാക്കളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്ന അതേ ആവേശത്തോടെ കൈത്തറി ദിനവും ഏറ്റെടുക്കാന്‍ അദ്ദേഹം രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചത്.

ദേശീയ കൈത്തറി ദിനമായ ഓഗസ്റ്റ് ഏഴിന് പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍ ധരിച്ച് 'ഗെറ്റ് റെഡി വിത്ത് മി' റീലുകള്‍ നിര്‍മിച്ച് #NationalHandloomDay എന്ന ഹാഷ്ടാഗോടെ പങ്കുവെക്കണമെന്ന് മോദി പറഞ്ഞു. ഇത് ഇന്ത്യന്‍ നെയ്ത്തുതൊഴിലിന്റെ സമ്പന്നമായ പാരമ്പര്യവും വൈവിധ്യവും ആഗോളതലത്തില്‍ എത്തിക്കാന്‍ സഹായിക്കും. 1905 ഓഗസ്റ്റ് ഏഴിന് തുടക്കമിട്ട ചരിത്രപ്രസിദ്ധമായ സ്വദേശി പ്രസ്ഥാനത്തിന്റെ ഓര്‍മ നിലനിര്‍ത്താനാണ് ഈ ദിനം ആചരിക്കുന്നത്.

കൈത്തറി ഉല്‍പ്പന്നങ്ങള്‍ കേവലം പ്രതീകാത്മകമായി ഉപയോഗിക്കുന്നതിന് പകരം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓരോ കൈത്തറി വസ്ത്രത്തിന് പിന്നിലും രാജ്യത്തെ നെയ്ത്തുതൊഴിലാളികളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും അടങ്ങിയിട്ടുണ്ട്. കൈത്തറി ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നത് കേവലം ഫാഷന്റെ ഭാഗമല്ലെന്നും, അത് 'വോക്കല്‍ ഫോര്‍ ലോക്കല്‍' മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക തൊഴിലാളികളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനുമുള്ള മികച്ച മാര്‍ഗമാണെന്നും മോദി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam