തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നിലവിലുള്ള പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി തിരുവനന്തപുരം സിറ്റി പൊലീസ്. കേസ് കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കത്ത് നല്‍കി.
കേസിലെ ഒന്‍പതാം പ്രതിക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് പൊലീസിന്റെ ഈ അടിയന്തര നീക്കത്തിന് കാരണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട അഡ്വ. ഗീനാകുമാരിയാണ് നിലവില്‍ ഈ കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്. കേസിലെ ഒന്‍പതാം പ്രതിയായ ഹരീഷിന് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ പ്രതിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തില്ലെന്ന കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. പ്രതി 27 ദിവസമായി കസ്റ്റഡിയിലാണെന്നും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായതായും ചൂണ്ടിക്കാട്ടി, ജാമ്യം നല്‍കുന്നതിനെ അനുകൂലിക്കുന്ന തരത്തിലുള്ള നിലപാടാണ് പ്രോസിക്യൂട്ടര്‍ സ്വീകരിച്ചതെന്നാണ് ആക്ഷേപം.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയില്‍ കേന്ദ്ര ഏജന്‍സിയായ ഇഡി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും പൊലീസിനെ തങ്ങളുടെ വിയോജിപ്പ് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ കേസില്‍ പ്രതികളുടെ മറ്റ് ജാമ്യാപേക്ഷകള്‍ വരുമ്പോള്‍ അവയെ ശക്തമായി പ്രതിരോധിക്കാന്‍ ഇഡി തന്നെ നേരിട്ട് പ്രത്യേക അഭിഭാഷകനെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇഡിയുടെയും പൊലീസിന്റെയും ഭാഗത്തുനിന്നും ആക്ഷേപങ്ങള്‍ ശക്തമായ സാഹചര്യത്തില്‍, കേസിന്റെ ഗൗരവം പരിഗണിച്ച് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ ഉടന്‍ തന്നെ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
