തിരുവനന്തപുരം: രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും വോട്ടവകാശവും സംരക്ഷിക്കാനായി ഇന്ത്യാ സഖ്യം ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന മഹാറാലിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പങ്കെടുക്കും. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. വെറുമൊരു പ്രതിഷേധ റാലിയല്ല ഇതെന്നും, ജനാധിപത്യം വലിയ ഭീഷണി നേരിടുമ്പോള്‍ നിശബ്ദരായിരിക്കില്ലെന്നുള്ള ശക്തമായ പ്രഖ്യാപനമാണെന്നും അദ്ദേഹം കുറിച്ചു.
തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിലെ ക്രമക്കേടുകളും വോട്ട് കവര്‍ച്ചയും ചൂണ്ടിക്കാണിച്ചാണ് രാജ്യതലസ്ഥാനത്ത് ഇന്ത്യാ സഖ്യം വിപുലമായ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് മിന്റോ റോഡ്-കൊണാട്ട് പ്ലേസ് ജങ്ഷനില്‍നിന്ന് ആരംഭിച്ച് രാംലീല മൈതാനത്ത് സമാപിക്കുന്ന മാര്‍ച്ചില്‍ പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ലക്ഷക്കണക്കിന് പൗരന്മാരും അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചലോ ദില്ലി മാര്‍ച്ചില്‍ രാഷ്ട്രീയ ഭേദമന്യേ ഏവരും പങ്കെടുക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അഭ്യര്‍ഥിച്ചു. വിദ്യാര്‍ഥി സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോടകം തന്നെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള തടസ്സങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഭരണകക്ഷിയുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
