ഹോട്ടല്‍ മുറിയുടെ ഏഴാം നിലയിലെ ജനല്‍ ചട്ടക്കൂട് തകര്‍ന്ന് താഴേക്ക് വീണ 26 കാരിയ്ക്ക് ദാരുണാന്ത്യം

NOVEMBER 6, 2026, 7:05 PM

സാവോ ലൂയിസ്: പോണ്ട ഡി അരേയയിലുള്ള റിയോ പോട്ടി ഹോട്ടലില്‍ നടന്ന ദാരുണമായ അപകടത്തില്‍ ഇരുപത്താറുകാരിയായ യുവതിക്ക് ദാരുണാന്ത്യം. ഹോട്ടലിന്റെ ഏഴാം നിലയിലുള്ള ജനലിന്റെ അലുമിനിയം ഫ്രെയിം തകര്‍ന്നു താഴേക്ക് പതിച്ചാണ് റെനാറ്റ റെബേക്ക നെഗ്രാവോ സല്‍ദാന്‍ഹ ഡോസ് സാന്റോസ് എന്ന യുവതി മരണപ്പെട്ടത്. ഹോട്ടലിന്റെ പ്രവേശന കവാടത്തിന് മുകളിലേക്കാണ് യുവതി വീണത്.

അപകടം നടക്കുമ്പോള്‍ യുവതിയുടെ കാമുകനും ഒപ്പമുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ യുവതിയും കാമുകനും ഹോട്ടലിന്റെ വരാന്തയിലൂടെ നടന്നു വരുന്നതും ഇതിനിടയില്‍ യുവതി ഇടനാഴിയിലെ ജനല്‍പ്പടിയില്‍ ഇരിക്കുന്നതും കാണാം. ഈ സമയത്ത് ജനലിന്റെ അലുമിനിയം ഫ്രെയിം ഇളകി യുവതി താഴേക്ക് പതിക്കുകയായിരുന്നു.

സംഭവസമയത്ത് ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ മരണത്തിന് പിന്നാലെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിശദമായ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. സംഭവത്തില്‍ യാതൊരുവിധ ദുരൂഹതയുമില്ലെന്നും നടന്നത് തികച്ചും ആകസ്മികമായ ഒരു അപകടമാണെന്നും പൊലീസ് ഔദ്യോഗികമായി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam