ബെംഗളൂരു: ഭാര്യയുമായുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് കുടുംബത്തിലെ ഏഴ് പേരെ ടാക്‌സി ഡ്രൈവറായ ഇന്ദുശേഖര്‍ ക്രൂരമായി വകവരുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടു. മുന്‍പ് പ്രതി അറസ്റ്റിലായതിന് പിന്നാലെ നടന്ന വിശദമായ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് കൊലപാതക പരമ്പരയെക്കുറിച്ചുള്ള ഭീതിജനകമായ കാര്യങ്ങള്‍ വ്യക്തമായത്. താനവരതി എന്ന കുറ്റകൃത്യ മാസികയുടെ നടത്തിപ്പുകാരന്‍ കൂടിയായ ഇന്ദുശേഖര്‍ തികച്ചും ആസൂത്രിതമായാണ് കൊലപാതകങ്ങള്‍ നടപ്പിലാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കുടുംബ വഴക്കുകളില്‍ ഭാര്യ സുനിതയെ വീട്ടുകാര്‍ നിരന്തരം പിന്തുണയ്ക്കുന്നതിലുണ്ടായ പകയാണ് ദാരുണമായ ഈ സംഭവങ്ങള്‍ക്ക് കാരണമായത്. ഒക്ടോബര്‍ 16 നും 31 നും ഇടയില്‍ ഭാര്യ സുനിത, സഹോദരങ്ങളായ ശിവകുമാര്‍, ശങ്കര്‍, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപവതി, ശിവകുമാറിന്റെ ഏഴുവയസ്സുള്ള മകന്‍ പുനീത് എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഈ കൃത്യങ്ങള്‍ക്ക് ഇയാള്‍ 17 കാരിയായ സ്വന്തം മകളുടെ സഹായവും തേടിയിരുന്നു.
ആദ്യം ഭാര്യയെ അരകല്ല് കൊണ്ട് തലയ്ക്കടിച്ചുകൊന്ന് നന്ദി ഹില്‍സില്‍ ഉപേക്ഷിച്ച പ്രതി, അയല്‍ക്കാരോട് ഭാര്യ ടൂറിലാണെന്ന് വിശ്വസിപ്പിച്ചു. തുടര്‍ന്ന് മറ്റു ബന്ധുക്കളെ വിരുന്നിനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി ഓരോരുത്തരെയായി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ചാക്കിലാക്കി സ്വന്തം കാറില്‍ കയറ്റി ഷിറാഡി ചുരം, മൈസൂരു ചാമുണ്ഡി ഹില്‍സ്, സേലത്തിന് സമീപമുള്ള ഏര്‍ക്കാട് എന്നിവിടങ്ങളില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. നളിനിയെ കാണാനില്ലെന്ന് കാട്ടി അവരുടെ അമ്മ തുംഗമ്മ നല്‍കിയ പരാതിയിലാണ് കൂട്ടക്കൊലയുടെ ചുരുളഴിഞ്ഞത്.
കൊലപാതകങ്ങളില്‍ നിന്നും പ്രതി ഒഴിവാക്കിയ നളിനിയുടെ 11 വയസ്സുള്ള മകന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. കണ്‍മുന്നില്‍ നടന്ന കൊലപാതകങ്ങള്‍ കണ്ട് ഭയന്നുവിറച്ച കുട്ടിയെയും കൊണ്ട് പ്രതി ദിവസം മുഴുവന്‍ കാറില്‍ നഗരത്തിലുടനീളം ചുറ്റിക്കറങ്ങി. യാത്രയ്ക്കിടെ പലയിടങ്ങളിലായി മൃതദേഹങ്ങളടങ്ങിയ ചാക്കുകള്‍ തള്ളിയെന്നും അന്ന് കാറിലാണ് താന്‍ ഉറങ്ങിയതെന്നും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. കേസില്‍ പ്രതിക്കെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നതിനായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
