കൊച്ചി: മധ്യ-വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത മഴയും ശക്തമായ ഇടിമിന്നലും തുടരുന്നു. മൂവാറ്റുപുഴ ആരക്കുഴയില്‍ ഇടിമിന്നലേറ്റ് പുത്തന്‍പുരയില്‍ ജോബി ജോസഫിന്റെ വീട് പൂര്‍ണമായി കത്തിനശിച്ചു. അപകടസമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കാസര്‍ഗോഡ് കുമ്പള ദേവീനഗറില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ വീടിന് ഇടിമിന്നലില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ ഇലക്ട്രിക് മീറ്ററും മെയിന്‍ സ്വിച്ചും കത്തിയമര്‍ന്നിട്ടുണ്ട്.
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കണ്ണൂര്‍ കാക്കയംചാലില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് റോഡിലേക്ക് പതിച്ചതിനെത്തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് തെക്കന്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുള്ളതിനാല്‍ മലയോര മേഖലകളിലും തീരദേശത്തും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
