പോലീസ് ഹെലികോപ്റ്റര്‍ കരാര്‍ ഇന്നവസാനിക്കും: അന്തിമതീരുമാനം മുഖ്യമന്ത്രി ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയശേഷം

SEPTEMBER 18, 2026, 9:32 PM

തിരുവനന്തപുരം: സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ മൂന്ന് വര്‍ഷത്തെ കരാര്‍ കാലാവധി ഇന്ന് അവസാനിക്കുന്നു. കരാര്‍ തുടരണമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി  വി.ഡി സതീശന്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. നിലവിലെ നിരക്കില്‍ കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി പുതുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി മൂന്നുമാസം മുന്‍പ് നല്‍കിയ ശുപാര്‍ശ ആഭ്യന്തര വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം നിലവില്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

പ്രതിമാസം 80 ലക്ഷം രൂപയ്ക്ക് 25 മണിക്കൂര്‍ പറക്കാന്‍ ചിപ്സണ്‍ ഏവിയേഷന്‍ കമ്പനിയുമായിട്ടാണ് പോലീസ് നിലവില്‍ കരാറുള്ളത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതിനേക്കാള്‍ തുക ലാഭം ലഭിക്കുന്നത് കരാര്‍ തുടരുന്നതാണെന്ന് പോലീസ് മേധാവി ചൂണ്ടിക്കാട്ടുന്നു. മാവോവാദി പരിശോധന, പ്രകൃതി ദുരന്തങ്ങള്‍, അവയവദാനം, വി.വി.ഐ.പി യാത്രകള്‍ എന്നിവയ്ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത് റോഡ് മാര്‍ഗത്തെക്കാള്‍ ലാഭകരവും കാര്യക്ഷമവുമാണെന്നാണ് വിലയിരുത്തല്‍. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam