കൊച്ചിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ

OCTOBER 17, 2026, 2:40 AM

രണ്ട് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ 57 ദിവസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ കൊച്ചിയിൽ നിന്ന് പിടികൂടി. എറണാകുളം ആര്യങ്കാവ് കുളയേട്ടിക്കര സ്വദേശിനിയായ സി.ആർ. ശ്രുതിയെയാണ് (34) മുംബൈ മാഹിം പോലീസും കൊച്ചി പോലീസും ചേർന്ന് പിടികൂടിയത്. തുടർ നടപടികൾക്കായി ഇവരെ മുംബൈയിലേക്ക് കൊണ്ടുപോയി.

കാക്കനാട് നിലംപതിഞ്ഞമുകളിലെ 'സൊലാസ് വില്ലേജ് ആൽഫാ റെസിഡൻസിയിൽ' ഒളിവിൽ താമസിക്കുകയായിരുന്ന ശ്രുതിയെ എറണാകുളം സെൻട്രൽ എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. മുംബൈ മാഹിം പോലീസും കൊച്ചി പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയ ശേഷമാണ് പ്രതിയെ മുംബൈയിലേക്ക് മാറ്റിയത്.

മുംബൈ മാഹിം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയാണ് ശ്രുതി. കമ്പനി എം.ഡി.യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ഈ കേസിൽ, കമ്പനിയുടെ മുംബൈ ഓഫീസിലെ ജീവനക്കാരിയും ഒന്നാം പ്രതിയുമായ ശ്രുതി സഞ്ജയ് വലവാൽക്കറെ ഓഗസ്റ്റ് 20-ന് മുംബൈ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

vachakam
vachakam
vachakam

തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ എറണാകുളം ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന സി.ആർ. ശ്രുതി ഒളിവിൽ പോവുകയായിരുന്നു. മുംബൈ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. എ.സി.പി. സിബി ടോമിനൊപ്പം എസ്.ഐ. ഇ.എം. ഷാജി, എ.എസ്.ഐ. സുനിൽ പി. ജലീൽ, സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത് ബാബു, ഹരീഷ് ബാബു, വിപിൻ, ഷിജിത്ത്, അജിലേഷ്, ഷിബു എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

പ്രതിക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയവരെയും തട്ടിപ്പ് പണം കൈമാറാൻ കൂട്ടുനിന്നവരെയും ഉടൻ കണ്ടെത്തി കേസിൽ പ്രതിചേർക്കുമെന്നും പോലീസ് അറിയിച്ചു.

English Summary: A woman who was absconding for 57 days in a two crore rupee fraud case was arrested in Kochi. CR Shruthi, 34, from Aryankavu Kulayettikkara, Ernakulam, was apprehended by a joint team of Mumbai Mahim Police and Kochi Police. She was taken to Mumbai for further legal proceedings after obtaining court permission.

vachakam
vachakam
vachakam

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kochi, Fraud Case, Mumbai Police, Kerala Police, Financial Crime

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam