കുടുംബ വഴക്ക്: യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍

SEPTEMBER 3, 2026, 8:32 PM

ലണ്ടന്‍/സൗത്താംപ്ടണ്‍: യുകെയിലെ സൗത്താംപ്ടണില്‍ മലയാളി യുവാവിന് കുത്തേറ്റു. 36 വയസ്സുകാരനായ യുവാവിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികളെ ഹാംപ്ഷയര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്താംപ്ടണിലെ പോര്‍ട്‌സ്വുഡിലുള്ള ബ്രൂക്ക്വെയില്‍ റോഡിലെ ഫ്‌ളാറ്റില്‍ ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടക്കുന്നത്. വയറിന് ആഴത്തില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയ യുവാവിനെ ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണെന്ന് ഹാംപ്ഷയര്‍ പൊലീസ് അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് സൗത്താംപ്ടണില്‍ താമസക്കാരായ 38 കാരനായ യുവാവിനെയും 29-കാരിയായ യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെതിരെ കൊലപാതകശ്രമത്തിനും സ്ത്രീക്കെതിരെ കുറ്റകൃത്യത്തിന് സഹായം നല്‍കിയതിനുമാണ് കേസെടുത്തിരിക്കുന്നത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വ്യക്തിപരമായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ അറസ്റ്റിലായവരുടെയോ പരിക്കേറ്റയാളുടെയോ പേര് വിവരങ്ങള്‍ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. ഫൊറന്‍സിക് സംഘം ഫ്‌ളാറ്റിലെത്തി വിശദമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ഹാംപ്ഷയര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam