ജൂലൈ മാസത്തിൽ അടൂർ പോലീസ് സ്റ്റേഷനിൽ നടന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമത്തിന്റെ വ്യക്തമായ ദൃശ്യങ്ങളാണ് ഇതിലുള്ളത്.
സമൂഹമാധ്യമങ്ങളിലൂടെ ശ്രീനാദേവി കുഞ്ഞമ്മയെക്കുറിച്ച് മോശം പോസ്റ്റിട്ട യൂട്യൂബർ രാജൻ ജോസഫിനെ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത് അടൂർ സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പോലീസ് ജീപ്പ് തടയുന്നതും രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
പോലീസ് സ്റ്റേഷനകത്തേക്ക് അതിക്രമിച്ചു കയറുന്നതും കോൺഗ്രസ് നേതാവ് ഫെനി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും ആക്രമണത്തിൽ പങ്കുചേരുന്നതും സിസിടിവിയിൽ വ്യക്തമാണ്. സ്റ്റേഷനിലെ സെല്ലിന് മുന്നിൽ വെച്ച് കോൺഗ്രസ് സംഘം രാജൻ ജോസഫുമായി തർക്കിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവദിവസം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തിരിച്ചറിയാവുന്ന ഇരുപത് പേർക്കെതിരെ എഫ്ഐആർ തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാൽ, എഫ്ഐആറിൽ ശ്രീനാദേവി കുഞ്ഞമ്മയുടെയോ ഫെനി നൈനാന്റെയോ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
English Summary: CCTV footage has been released showing an attack led by Sreenadevi Kunjamma and Congress workers at the Adoor police station in July. The footage captures the dramatic events including blocking a police jeep, attempting to attack YouTuber Rajan Joseph who posted an abusive message, and trespassing into the station. Congress leader Fenny Nainaan is also seen in the footage, with the group seen arguing and threatening Joseph in front of the cell. Although police registered a case against 20 identifiable individuals, the FIR did not name Sreenadevi Kunjamma or Fenny Nainaan.
Tags: Adoor Police Station Attack, Sreenadevi Kunjamma, Fenny Nainaan, Congress Workers, CCTV Footage, Kerala Politics, Police Incident, Malayalam News, News Malayalam, Latest Malayalam News, Vachakam News
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
