'ഡൈ ചെയ്യുന്നത് വിരസമായി തോന്നിത്തുടങ്ങി'; സോഷ്യൽ മീഡിയയിൽ തരംഗമായി ആമിർ ഖാന്റെ സോൾട്ട് ആൻഡ് പെപ്പർ ലുക്ക്

OCTOBER 9, 2026, 4:54 AM

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ പുതിയ സോൾട്ട് ആൻഡ് പെപ്പർ ലുക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മുംബൈയിൽ നടന്ന സെലിബ്രേറ്റ് സിനിമ ഫെസ്റ്റിവൽ 2026ന്റെ ഭാഗമായി സംവിധായകൻ സുഭാഷ് ഘായിക്കൊപ്പം പങ്കെടുത്ത ചർച്ചയിലാണ് താരം പുതിയ രൂപത്തിലെത്തിയത്.

മുടി കറുപ്പിക്കാൻ ചായം ഉപയോഗിക്കുന്നത് നിർത്തിയതോടെയാണ് പുതിയ ലുക്കിലെത്തിയതെന്ന് ആമിർ ഖാൻ വ്യക്തമാക്കി. മുടി ഡൈ ചെയ്യുന്നത് വിരസമായി തോന്നിത്തുടങ്ങിയെന്നും സിനിമയിലെ ഏതെങ്കിലും കഥാപാത്രത്തിനുവേണ്ടിയുള്ള രൂപമാറ്റമല്ല ഇതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി താരം പറഞ്ഞു.

പൂക്കളുടെ ഡിസൈനുള്ള ഷർട്ടും കറുത്ത പാന്റും കണ്ണടയും ധരിച്ചാണ് ആമിർ പരിപാടിയിൽ പങ്കെടുത്തത്. താരത്തിന്റെ വ്യത്യസ്തമായ രൂപം ആരാധകർക്കിടയിലും സമൂഹമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്.

vachakam
vachakam
vachakam

എന്നാൽ ആമിറിന്റെ വിശദീകരണം സംവിധായകൻ സുഭാഷ് ഘായിക്ക് അത്ര വിശ്വാസമായില്ല. താരത്തിന്റെ പുതിയ രൂപത്തിന് പിന്നിൽ അടുത്ത സിനിമയിലെ കഥാപാത്രമായിരിക്കാമെന്ന് അദ്ദേഹം തമാശയായി സൂചിപ്പിച്ചു. ആമിറിനെ ഇത്തരമൊരു വ്യത്യസ്ത ലുക്കിൽ കണ്ടാൽ ഏതെങ്കിലും കഥാപാത്രത്തെക്കുറിച്ച് പഠിക്കുകയായിരിക്കുമെന്ന് മനസ്സിലാക്കണമെന്നായിരുന്നു സുഭാഷ് ഘായിയുടെ പ്രതികരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam