ബോളിവുഡ് താരം ബോബി ഡിയോളുമായി തനിക്കുണ്ടായിരുന്ന പഴയകാല പ്രണയബന്ധത്തെക്കുറിച്ച് മനസ്സ് തുറന്ന് പ്രശസ്ത ഡിസൈനർ ഫറ ഖാൻ അലി. നടൻ സഞ്ജയ് ഖാന്റെ മകളും ഹൃത്വിക് റോഷന്റെ മുൻഭാര്യ സൂസൻ ഖാന്റെ സഹോദരിയുമായ ഫറ, കൗമാരകാലത്ത് താനും ബോബിയും പരസ്പരം കത്തുകൾ എഴുതാറുണ്ടായിരുന്നുവെന്നും എന്നാൽ ഇന്നത്തെ കാലത്തെപ്പോലെയുള്ള പ്രണയമായിരുന്നില്ല അതെന്നും വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പഴയകാല ഓർമ്മകൾ അവർ പങ്കുവെച്ചത്.
"ഞങ്ങൾ കുട്ടിക്കാലത്തെ പ്രണയിതാക്കളായിരുന്നു. എനിക്ക് അവനോടും അവന് എന്നോടും വലിയ ക്രഷ് ഉണ്ടായിരുന്നു. ഞങ്ങൾ കൈകൾ കോർത്തുപിടിക്കുകയും പരസ്പരം കത്തുകൾ എഴുതുകയും ചെയ്യുമായിരുന്നു, അതിനപ്പുറം ഒന്നുമില്ലായിരുന്നു.
ഇന്നത്തെ കാലത്തെപ്പോലെ ഡേറ്റിങ് ഒന്നും അന്നുണ്ടായിരുന്നില്ല. എനിക്ക് 16 വയസ്സും ബോബിക്ക് 17 വയസ്സുമുള്ളപ്പോഴായിരുന്നു അത്. ഏതാണ്ട് 40 വർഷങ്ങൾക്ക് മുൻപുള്ള കാര്യമാണ്. അന്നത്തെ കാലത്തെ ജീവിതം ഇന്നത്തേതിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു," തികച്ചും നിഷ്കളങ്കമായ ഒരു സൗഹൃദമായിരുന്നു അതെന്ന് അടിവരയിട്ടുകൊണ്ട് ഫറ പറഞ്ഞു.
വർഷങ്ങൾ കഴിഞ്ഞിട്ടും ബോബി ഡിയോളുമായും അദ്ദേഹത്തിന്റെ ഭാര്യ തന്യ ഡിയോളുമായും തനിക്ക് ഇപ്പോഴും അടുത്ത സൗഹൃദമുണ്ടെന്ന് ഫറ വ്യക്തമാക്കി. ഇന്ന് ബോബി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. അവന്റെ ഭാര്യ തന്യയെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവർ രണ്ടുപേരും എനിക്ക് കുടുംബത്തെപ്പോലെയാണ്. അവർക്ക് വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്- ഫറ കൂട്ടിച്ചേർത്തു.
അതേസമയം, നടി നീലം കോത്താരിയുമായുള്ള ബന്ധത്തിന്റെ പേരിൽ താൻ ബോബിയുമായി അകന്നു എന്ന തരത്തിലുള്ള പഴയകാല ഗോസിപ്പുകളും ഫറ നിഷേധിച്ചു. നീലം തന്റെ നല്ലൊരു സുഹൃത്താണെന്നും, താനും ബോബിയും തമ്മിലുള്ള കൗമാരകാലത്തെ അടുപ്പം അവസാനിച്ചതിന് ശേഷമാണ് നീലം ബോബിയുടെ ജീവിതത്തിലേക്ക് വരുന്നതെന്നും ഫറ വ്യക്തമാക്കി. അവരുമായി യാതൊരുവിധ പിണക്കങ്ങളും തനിക്കില്ലായിരുന്നു. 1990-കളുടെ തുടക്കത്തിൽ ബോബി ഡിയോളും നീലവും അഞ്ച് വർഷത്തോളം പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് സൗഹാർദ്ദപരമായി പിരിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
