‘എന്റെ അറിവോ സമ്മതമോ ഇല്ലാതെ നടത്തുന്ന പിരിവാണ്’; തന്റെ പേരിൽ നടക്കുന്ന പണപ്പിരിവിനെതിരെ രേണു സുധി

JUNE 18, 2026, 8:05 AM

തിരുവനന്തപുരം: തന്റെ പേരിൽ നടക്കുന്ന പണപ്പിരിവുകൾക്ക് താൻ അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി നടിയും സോഷ്യൽ മീഡിയ വ്യക്തിത്വവുമായ രേണു സുധി രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് രേണു ഇക്കാര്യം വ്യക്തമാക്കിയത്.

അസുഖ വിവരം അറിഞ്ഞ് നിരവധി പേർ ആശ്വസിപ്പിക്കുകയും നേരിട്ടും അല്ലാതെയും സഹായം നൽകുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞ രേണു, തന്റെ പേരിൽ ചിലർ പണപ്പിരിവ് നടത്തുന്നുവെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതായും അറിയിച്ചു.

“എന്റെ പേരിൽ എന്തെങ്കിലും പണപ്പിരിവ് നടക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. എനിക്ക് വേണ്ടി പണം പിരിക്കണമെന്ന് ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. എവിടെയെങ്കിലും എന്റെ പേരിൽ പിരിവ് നടക്കുന്നത് കണ്ടാൽ അത് എന്റെ ഉത്തരവാദിത്തത്തിലോ അനുമതിയിലോ ഉള്ളതല്ലെന്ന് മനസിലാക്കണം,” എന്നാണ് രേണു വീഡിയോയിൽ പറയുന്നത്.

vachakam
vachakam
vachakam

തന്റെ ആരോഗ്യനിലയെക്കുറിച്ചും രേണു വീഡിയോയിൽ തുറന്നുപറഞ്ഞു. രോഗം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണെന്നും അതിനാൽ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണെന്നും അവർ പറഞ്ഞു.

“അസുഖം മാറിടത്തിൽ മാത്രമല്ല, കഴല, കക്ഷം, ഹൃദയത്തിലെ മസിൽ തുടങ്ങിയ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. അതിനാൽ ജോലി ചെയ്യാൻ സാധിക്കുന്നില്ല. ചികിത്സാ ചെലവുകൾ കണ്ടെത്താനാണ് യൂട്യൂബ് ചാനലും സബ്‌സ്‌ക്രിപ്ഷൻ സംവിധാനവും ആരംഭിച്ചത്. തുടർചികിത്സയ്ക്ക് വലിയ തുകയാണ് ആവശ്യമായത്,” രേണു വ്യക്തമാക്കി.

അസുഖവിവരം അറിഞ്ഞ് നിരവധി പേർ നേരിൽ കാണാനെത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ചിലർ മരുന്ന് വാങ്ങാനായി സഹായധനം കൈമാറുന്നതും ജീവിതത്തിലെ വലിയ അനുഗ്രഹമായി കാണുന്നുവെന്നും രേണു കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam