വിംബിള്‍ഡണ്‍ ഗാലറിയില്‍ തിളങ്ങി ദക്ഷിണേന്ത്യന്‍ താരങ്ങള്‍: കല്യാണി പ്രിയദര്‍ശനും ശ്രീലീലയ്ക്കും ഗ്ലാമറസ് അരങ്ങേറ്റം

JULY 9, 2026, 5:21 AM

ലണ്ടന്‍: ലോകത്തിലെ ഏറ്റവും പ്രശസ്തമായ ടെന്നീസ് പോരാട്ട വേദിയായ വിംബിള്‍ഡണില്‍ പ്രധാന ആകര്‍ഷണമായി ദക്ഷിണേന്ത്യന്‍ പ്രിയതാരങ്ങളായ കല്യാണി പ്രിയദര്‍ശനും ശ്രീലീലയും. ടെന്നീസ് കോര്‍ട്ടിലെ ആവേശകരമായ പോരാട്ടങ്ങള്‍ക്കൊപ്പം ഗാലറിയിലെ താരപ്പൊലിമ കൊണ്ടും ശ്രദ്ധേയമാകുന്ന ടൂര്‍ണമെന്റില്‍ ഇരുവരുടെയും കന്നി സാന്നിധ്യം ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വിംബിള്‍ഡണിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ച താരങ്ങളുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് തരംഗമായി മാറിയത്.

സ്‌റ്റൈലിഷ് ലുക്കിലാണ് ഇരുനടിമാരും ലണ്ടനിലെ പുല്‍ക്കോര്‍ട്ടില്‍ എത്തിയത്. ലൈറ്റ് ബ്ലൂ നിറത്തിലുള്ള സ്ലീവ്ലെസ് ഹൈ-ലോ ഡ്രസ്സില്‍ അതീവ സുന്ദരിയായാണ് കല്യാണി പ്രിയദര്‍ശന്‍ പ്രത്യക്ഷപ്പെട്ടത്. ക്ലാസിക് വെളുത്ത ഷൂസും ബ്രൗണ്‍ ഹാന്‍ഡ് ബാഗും ചേര്‍ന്ന ലളിതവും എന്നാല്‍ മനോഹരവുമായ മേക്കോവര്‍ കല്യാണിക്ക് ഏറെ ഗ്ലാമറസ് ലുക്ക് നല്‍കി.

മറുവശത്ത്, കോര്‍പ്പറേറ്റ് എലഗന്‍സ് ലുക്കിലാണ് തെലുങ്ക് നടി ശ്രീലീല ഗാലറിയുടെ മനംകവര്‍ന്നത്. നേവി ബ്ലൂ പിന്‍സ്ട്രൈപ്പ് ബ്ലേസറും മാച്ചിങ് പാന്റും വൈറ്റ് ടോപ്പും ധരിച്ചെത്തിയ താരം സണ്‍ഗ്ലാസും വൈറ്റ് ഹാന്‍ഡ് ബാഗും ഹൈഹീല്‍ ചെരിപ്പുകളും കൂടി കൂട്ടിച്ചേര്‍ത്തതോടെ തികച്ചും ഫാഷനബിള്‍ ലുക്കില്‍ തിളങ്ങി.

ലോകമെമ്പാടുമുള്ള പ്രമുഖര്‍ ഒത്തുചേരുന്ന വിംബിള്‍ഡണ്‍ വേദിയില്‍ ഇത്തവണയും വന്‍ സെലിബ്രിറ്റി നിരയാണ് തടിച്ചുകൂടിയത്. രാജ്ഞി കാമില, ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായ സാറാ ടിന്‍ഡാല്‍, മൈക്ക് ടിന്‍ഡാല്‍ എന്നിവര്‍ക്കൊപ്പം പ്രശസ്ത നടി എല്ലെ ഫാന്നിങ്, നടന്‍ ഡൊമിനിക് വെസ്റ്റ്, സാഹസിക സഞ്ചാരി ബെയര്‍ ഗ്രില്‍സ്, ഗായിക ഗെറി ഹാലിവെല്‍ തുടങ്ങിയ വമ്പന്‍ നിര തന്നെ മത്സരങ്ങള്‍ നേരില്‍ കാണാന്‍ എത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam