'രാഖി കാ സ്വയംവർ' റിയാലിറ്റി ഷോ വ്യാജമായിരുന്നു, പണത്തിന് വേണ്ടിയാണ് എല്ലാം ചെയ്തത് '; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി നടി

SEPTEMBER 3, 2026, 10:49 PM

2009-ൽ ഇന്ത്യൻ ടെലിവിഷൻ ലോകത്ത് വൻ തരംഗം സൃഷ്ടിച്ച 'രാഖി കാ സ്വയംവർ' (Rakhi Ka Swayamwar) എന്ന റിയാലിറ്റി ഷോ വ്യാജമായിരുന്നുവെന്ന തുറന്നുപറച്ചിലുമായി നടി രാഖി സാവന്ത്. സ്നേഹമോ ഭർത്താവിനെയോ തിരഞ്ഞല്ല, മറിച്ച് മുംബൈ ലോഖണ്ഡ്‌വാലയിൽ ഒരു സ്വന്തം വീട് വാങ്ങാനുള്ള പണത്തിന് വേണ്ടിയാണ് താൻ ആ റിയാലിറ്റി ഷോ ചെയ്യാൻ സമ്മതിച്ചതെന്ന് രാഖി വെളിപ്പെടുത്തി. റൗണക് രാജാനിയുടെ 'റിലേഷൻഷിറ്റ് അഡ്വൈസ്' എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു താരം.

ശരിയായ പങ്കാളിയെ കണ്ടെത്തുന്നതിന് പകരമായി അവിടെ മത്സരാർത്ഥികളായി എത്തിയത് ഇൻഡസ്ട്രിയിലെ തുടക്കക്കാരായിരുന്നുവെന്ന് രാഖി പറഞ്ഞു. വാടകവീട്ടിൽ കഴിഞ്ഞിരുന്ന തനിക്ക് അന്ന് ബോളിവുഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വന്തമായി ഒരു വീട് സ്വന്തമാക്കാനുമായിരുന്നു ആഗ്രഹം. പ്രൊഡ്യൂസറും ഡയറക്ടറും നൽകിയ സ്ക്രിപ്റ്റുകൾ പോലും ശ്രദ്ധിക്കാതെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരുന്നു എന്ന ഒറ്റ കാരണത്താലാണ് ഷോയുമായി മുന്നോട്ട് പോയതെന്നും രാഖി വ്യക്തമാക്കി.

നടൻ റാം കപൂർ അവതാരകനായ ഷോയിൽ ബിസിനസുകാർ, മോഡലുകൾ, ഡാൻസർമാർ, ആസ്ട്രോളജർ, പോലീസ് ഉദ്യോഗസ്ഥൻ തുടങ്ങി 16 പേരാണ് രാഖിയെ വിവാഹം കഴിക്കാൻ മത്സരിച്ചത്. കാനഡയിൽ നിന്നുള്ള ബിസിനസുകാരനായ ഈലേഷ് പരുജൻവാലയെയാണ് രാഖി വിജയിയായി തിരഞ്ഞെടുത്തത്. എന്നാൽ വിവാഹത്തിന് പകരം നിശ്ചയം മാത്രമാണ് നടന്നത്. വൈകാതെ ഇരുവരും വേർപിരിയുകയും ചെയ്തു.

vachakam
vachakam
vachakam

പിന്നീട് അദിൽ ഖാൻ ദുറാനിയുമായുള്ള വിവാഹവും 2023-ൽ വിവാഹമോചനത്തിൽ കലാശിച്ചിരുന്നു. പലരിൽ നിന്നും നേരിട്ട വഞ്ചനകൾ കാരണം പ്രണയത്തിലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടെന്നും നിലവിൽ താൻ സിംഗിളാണെന്നും രാഖി കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam