പാൻ ഇന്ത്യ തലത്തിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ബോളിവുഡ് ചിത്രം 'രാമായണം' ബോക്സ് ഓഫീസിൽ 1000 കോടി ക്ലബിൽ പ്രവേശിച്ചു. ഇതിനിടെ, ചിത്രത്തിന്റെ നിർമ്മാണക്കമ്പനികളിലൊന്നായ പ്രൈം ഫോക്കസ് ലിമിറ്റഡിന് ലാഭത്തിൽ 14 മടങ്ങ് വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ജൂലൈ-സെപ്റ്റംബർ പാദത്തിലെ രണ്ടാം പാദ ഫലങ്ങൾ പുറത്തുവിട്ടതോടെയാണ് കമ്പനി വാർത്തകളിൽ ഇടംനേടിയത്.
കേരളത്തിലും തമിഴ്നാട്ടിലുമടക്കം ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും രാമായണം മികച്ച കളക്ഷനാണ് നേടുന്നത്. കേരളത്തിൽ ധുരന്ധർ 2 ന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് ഏറ്റവും കൂടുതൽ വരുമാനം നേടിയ ബോളിവിവുഡ് ചിത്രമെന്ന റെക്കോർഡും രാമായണം സ്വന്തമാക്കി. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ 26 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത്.
ഈ വർഷം പുറത്തിറങ്ങിയ രജനികാന്ത് ചിത്രം 'ജയിലർ 2' ന്റെ ആഗോള കളക്ഷൻ 'രാമായണ'ത്തിന് മുന്നിൽ പഴയ കണക്കുകളായി മാറി. ബുക്ക് മൈ ഷോ വഴി മാത്രം മണിക്കൂറിൽ ലക്ഷക്കണക്കിന് ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 1000 കോടി ക്ലബിൽ ഇടം നേടുന്ന 11-ാമത്തെ ഇന്ത്യൻ ചിത്രമാണ് 'രാമായണം'.
ഏഴ് ദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ച പുഷ്പ 2: ദി റൂൾ, ധുരന്ധർ: ദി റിവഞ്ച് എന്നീ ചിത്രങ്ങൾക്ക് പിന്നിൽ 1000 കോടി ക്ലബിൽ അതിവേഗം പ്രവേശിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമെന്ന നേട്ടവും രാമായണം സ്വന്തമാക്കി. ബാഹുബലി 2 (10 ദിവസം), RRR (16 ദിവസം), ജവാൻ (18 ദിവസം) തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡുകളും 'രാമായണം' മറികടന്നു. റൺബീർ കപൂർ, യാഷ്, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം നിതേഷ് തിവാരിയാണ് സംവിധാനം ചെയ്തത്.
'രാമായണ'ത്തിന്റെ വിഷ്വൽ ഇഫക്റ്റ്സും ആനിമേഷനും ഒരുക്കിയ DNEG യുടെ മാതൃ കമ്പനിയാണ് പ്രൈം ഫോക്കസ് ലിമിറ്റഡ്. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനിയുടെ ഏകീകൃത ലാഭം 14 മടങ്ങ് വർദ്ധിച്ച് ജൂലൈ-സെപ്റ്റംബർ പാദത്തിൽ 58.27 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് വെറും 4.06 കോടി രൂപ മാത്രമായിരുന്നു.
കഴിഞ്ഞ വർഷം 1042.89 കോടി രൂപയായിരുന്ന ഏകീകൃത വരുമാനം 35.2% വർദ്ധിച്ച് 1410.17 കോടി രൂപയായി. മൊത്തം വരുമാനം 1446.59 കോടി രൂപയാണ്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ മൊത്തം വരുമാനം 1071.85 കോടി രൂപയായിരുന്നു.
എന്നാൽ, ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) പ്രൈം ഫോക്കസ് 45.78 കോടി രൂപയുടെ ഏകീകൃത നഷ്ടം നേരിട്ടിരുന്നു.
'രാമായണ'ത്തിൽ രാവണന്റെ വേഷത്തിൽ അഭിനയിച്ച് കൈയ്യടി നേടിയ യാഷും ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ്. യാഷിന്റെ 'മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും' പ്രൈം ഫോക്കസ് സ്റ്റുഡിയോസും ചേർന്നാണ് രാമായണം നിർമ്മിച്ചത്.
English Summary: The Bollywood film Ramayana, a pan-India success, has entered the 1000 crore club at the box office. Prime Focus Limited, one of the production companies, reported a 14-fold increase in profit, reaching 58.27 crore rupees in the July-September quarter, up from 4.06 crore rupees last year. Ramayana has broken records in Kerala and Tamil Nadu, becoming the highest-grossing Bollywood film in Kerala, surpassing Dhurandhar 2s lifetime collection. The film, directed by Nitesh Tiwari and starring Ranbir Kapoor, Yash, and Sai Pallavi, is the third fastest Indian film to reach the 1000 crore mark.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Ramayana Film, Bollywood Box Office, Prime Focus Limited, Yash, Ranbir Kapoor, Nitesh Tiwari, Film Industry News, Kerala Box Office
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
