ഗര്‍ഭകാലത്തെ ഭക്ഷണക്കൊതികള്‍ വെളിപ്പെടുത്തി സാമന്ത; പ്രിയം ദക്ഷിണേന്ത്യന്‍ വിഭവങ്ങളോട്

SEPTEMBER 18, 2026, 8:55 PM

സംവിധായകന്‍ രാജ് നിദിമോരുവുമായുള്ള ജീവിതത്തിലെ മനോഹരമായ പുതിയ അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭു. ആദ്യ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലുള്ള താരത്തിന്റെ ഓരോ വിശേഷവും ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോള്‍, ഗര്‍ഭകാലത്ത് തനിക്ക് ഏറ്റവും കൂടുതല്‍ കഴിക്കാന്‍ തോന്നുന്ന ഭക്ഷണങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സാമന്ത.

പ്രഭാതഭക്ഷണത്തിന് ചൂട് ഇഡ്ഡലി, ഉച്ചയ്ക്ക് വയറിന് കുളിര്‍മയേകുന്ന തൈര് സാദം, രാത്രിയില്‍ നല്ല മൊരിഞ്ഞ ദോശ ഈ ലളിതമായ ദക്ഷിണേന്ത്യന്‍ വിഭവങ്ങളാണ് തന്റെ ഇപ്പോഴത്തെ പ്രധാന ഇഷ്ടങ്ങളെന്ന് സാമന്ത വെളിപ്പെടുത്തുന്നു.

സോണി ലൈവ് പങ്കുവച്ച ഒരു അഭിമുഖത്തിലാണ് ഈ രസകരമായ വിവരങ്ങള്‍ പുറത്തുവന്നത്. ജീവിതകാലം മുഴുവന്‍ കഴിക്കാന്‍ ഒരൊറ്റ മെനു തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ എന്തായിരിക്കും തിരഞ്ഞെടുക്കുക? എന്ന ചോദ്യത്തിന്, ഈ ദക്ഷിണേന്ത്യന്‍ വിഭവങ്ങളുടെ നിരയാണ് സാമന്ത പങ്കുവെച്ചത്. നിലവിലെ ഗര്‍ഭകാലത്തെ ഭക്ഷണക്കൊതികള്‍ തന്റെ ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും, ഭാവിയില്‍ ഈ ഇഷ്ടങ്ങളില്‍ മാറ്റം വന്നേക്കാമെന്നും താരം പുഞ്ചിരിയോടെ കൂട്ടിച്ചേര്‍ത്തു.

ഭക്ഷണത്തോടുള്ള തന്റെ പ്രണയം സാമന്ത മുന്‍പും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഭര്‍ത്താവ് രാജിനൊപ്പമുള്ള യാത്രകളിലുടനീളം വൈവിധ്യമാര്‍ന്ന ഭക്ഷണാനുഭവങ്ങളുടെ ചിത്രങ്ങള്‍ താരം പങ്കുവെക്കാറുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ റസ്റ്ററന്റുകളും ഭക്ഷണശാലകളും സന്ദര്‍ശിച്ച് പ്രാദേശിക വിഭവങ്ങള്‍ രുചിച്ചറിയുന്നതില്‍ സാമന്ത പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam