വിജയ്–തൃഷ ബർത്ത്‌ഡേ ചിത്രം എഐയോ?; സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം 

JUNE 25, 2026, 6:19 AM

വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ ആരാധകർ ഏറെ കാത്തിരുന്നത് തൃഷയുടെ ആശംസാ പോസ്റ്റിനായിരുന്നു. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട്, വിജയ്‌ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രം തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ചിത്രം നിമിഷങ്ങൾക്കകം വൈറലായെങ്കിലും, അതോടൊപ്പം തന്നെ “ഇത് യഥാർത്ഥ ചിത്രമാണോ, എഐ ഉപയോഗിച്ച് തയ്യാറാക്കിയതോ?” എന്ന ചർച്ചയും ശക്തമായി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന സംശയങ്ങൾ ഇവയാണ്:

1. കേക്കിന് സമീപമുള്ള കത്തി

vachakam
vachakam
vachakam

വലിയ കേക്കിന് സമീപം കാണുന്ന കത്തി ശ്രദ്ധിച്ചാൽ, മുന്നിലുള്ള കേക്ക് മുറിച്ചിട്ടില്ലെങ്കിലും അതിൽ കേക്കിന്റെ ഭാഗങ്ങൾ പതിഞ്ഞതുപോലെ കാണുന്നുവെന്നാണ് ചിലരുടെ വാദം. ഇതാണ് ചിത്രത്തിലെ ആദ്യത്തെ അസ്വാഭാവികതയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

2. മെഴുകുതിരിയിലെ വ്യത്യാസം

ചിത്രത്തിലെ രണ്ട് കേക്കുകളിലെ മെഴുകുതിരികൾക്കും തീയുടെ രൂപത്തിനും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് മറ്റൊരു നിരീക്ഷണം. ഒന്നിൽ സാധാരണ പോലെ തീ കത്തുമ്പോൾ, മറ്റൊന്നിൽ വെള്ള നിറത്തിലുള്ള തീപോലുള്ള ഇഫക്റ്റ് കാണുന്നതാണ് സംശയം വർധിപ്പിക്കുന്നത്.

vachakam
vachakam
vachakam

3. വിജയ് ധരിച്ച ഷർട്ട്

ചിത്രത്തിൽ വിജയ് ധരിച്ചിരിക്കുന്ന അതേ ഷർട്ട് 2024-ലും അദ്ദേഹം ധരിച്ചിരുന്ന ചിത്രങ്ങളിലും വീഡിയോകളിലും കണ്ടതായി ചിലർ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നു. രണ്ട് വർഷം മുൻപുള്ള അതേ വസ്ത്രം വീണ്ടും ഉപയോഗിച്ചിരിക്കാമെങ്കിലും, അതാണ് ചിത്രത്തെപ്പറ്റിയുള്ള സംശയങ്ങൾക്ക് മറ്റൊരു കാരണമായത്.

4. കേക്കുകളുടെ ഉറവിടത്തെക്കുറിച്ചുള്ള ചർച്ച

vachakam
vachakam
vachakam

മുന്നിൽ കാണുന്ന മൂന്ന് ചെറിയ കേക്കുകൾ ‘Conçu’ എന്ന പ്രീമിയം ബൂട്ടിക്ക് പാറ്റിസ്സറി & കഫേയുടെ ഡിസൈനിനോട് സാമ്യമുണ്ടെന്നാണ് ചിലരുടെ വിലയിരുത്തൽ. എന്നാൽ ആ ബ്രാൻഡിന് മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേ ഔട്ട്ലെറ്റുകളുള്ളൂ, ചെന്നൈയിൽ ശാഖയില്ല എന്നതും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നു.

അതോടൊപ്പം, വിജയ് പിറന്നാൾ ദിവസം വൈകിട്ട് വരെ സെക്രട്ടറിയേറ്റിലുണ്ടായിരുന്നുവെന്നും, പിന്നീട് മാതാപിതാക്കളുടെ വീട്ടിലേക്കും തുടർന്ന് സ്വന്തം വസതിയിലേക്കും പോയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നുവെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. അത്തരമൊരു ദിവസത്തിൽ തൃഷ വിജയ്‌യുടെ വസതിയിലെത്തി ആഘോഷത്തിൽ പങ്കെടുത്തിരുന്നെങ്കിൽ അതിന്റെ മറ്റ് ചിത്രങ്ങളോ വീഡിയോകളോ പുറത്തുവന്നേനെയെന്നാണ് ചിലരുടെ വാദം.

ഇതെല്ലാം കൂട്ടിച്ചേർത്താണ്, തൃഷ പങ്കുവച്ച ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ചതാകാമോ, അല്ലെങ്കിൽ പഴയൊരു ചിത്രം വീണ്ടും പങ്കുവച്ചതാകാമോ എന്ന നിഗമനത്തിലേക്ക് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം എത്തിയത്. എന്നാൽ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam