കേറ്റി സക്കറിയ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

OCTOBER 9, 2026, 7:55 PM

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വക്താവും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുമായി പ്രമുഖ കണ്‍സര്‍വേറ്റീവ് മാധ്യമ തന്ത്രജ്ഞ കേറ്റി സക്കറിയ ചുമതലയേല്‍ക്കും. മുന്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് 42 കാരിയായ കേറ്റിയെ ട്രംപ് നിയമിച്ചത്. ട്രംപിന്റെ രണ്ട് ഭരണകാലങ്ങളിലുമായി വൈറ്റ് ഹൗസ് വക്താവാകുന്ന ആറാമത്തെ വ്യക്തിയാണ് ഇവര്‍.

ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രഖ്യാപനത്തില്‍ കേറ്റി സക്കറിയയുടെ വിശ്വസ്തതയെയും രാഷ്ട്രീയ പരിചയത്തെയും ട്രംപ് പ്രശംസിച്ചു. കേറ്റി അങ്ങേയറ്റം വിശ്വസ്തയും മാഗ പ്രസ്ഥാനത്തിന്റെ ആത്മാര്‍ത്ഥയായ അണിയുമാണ്. മുന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്ന അവര്‍, തങ്ങള്‍ ഏഴിലും വിജയം കണ്ട പ്രധാന സ്വീംഗ് സ്റ്റേറ്റുകളില്‍ നിര്‍ണായക പങ്കുവഹിച്ചു. പ്രസ് സെക്രട്ടറി എന്ന നിലയില്‍ മാധ്യമങ്ങളുടെയും ഭരണകൂടത്തിന്റെയും പിന്തുണയോടെ രാജ്യത്തിന് മികച്ച ഫലങ്ങള്‍ നല്‍കാന്‍ കേറ്റിക്ക് സാധിക്കുമെന്നും അദേഹം വ്യക്തമാക്കി.

നിയമ ബിരുദധാരിയായ കേറ്റി സക്കറിയ, ട്രംപ് മീഡിയ ആന്റ് ടെക്‌നോളജി ഗ്രൂപ്പിലും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലും സീനിയര്‍ കമ്മ്യൂണിക്കേഷന്‍സ് അഡൈ്വസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഫോക്‌സ് ന്യൂസ്, ന്യൂസ്മാക്‌സ് തുടങ്ങിയ പ്രമുഖ കണ്‍സര്‍വേറ്റീവ് മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ ഇവര്‍, ബുഷ് ഭരണകൂടത്തിന്റെ കാലത്ത് വൈറ്റ് ഹൗസ് ഓഫീസ് ഓഫ് പൊളിറ്റിക്കല്‍ അഫയേഴ്‌സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ കുറച്ചുകാലം വക്താവായി സേവനമനുഷ്ഠിച്ചിരുന്നെങ്കിലും യാത്രകളുടെയും കുടുംബപരമായ ഉത്തരവാദിത്തങ്ങളുടെയും പശ്ചാത്തലത്തില്‍ ആ പദവി ഒഴിഞ്ഞിരുന്നു.

അമേരിക്കന്‍ ചരിത്രത്തിലെ ഈ നിര്‍ണായക ഘട്ടത്തില്‍ പ്രസിഡന്റ് ട്രംപിനെയും രാജ്യത്തെയും സേവിക്കാന്‍ കഴിയുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ഭരണകൂടത്തിന്റെ നയങ്ങളും നേട്ടങ്ങളും മാധ്യമങ്ങളിലൂടെയും പ്രസ് കോറിലൂടെയും അമേരിക്കന്‍ ജനതയിലേക്ക് കൃത്യമായി എത്തിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പുതിയ നിയമനത്തില്‍ നന്ദി അറിയിച്ചുകൊണ്ട് കേറ്റി സക്കറിയ എക്‌സില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും വഴി നേരിട്ട് ആശയവിനിമയം നടത്തുന്ന വൈറ്റ് ഹൗസിന്റെ നിലവിലെ മാധ്യമ തന്ത്രങ്ങള്‍ക്ക് കേറ്റി സക്കറിയയുടെ വരവ് കൂടുതല്‍ കരുത്തുപകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഓഗസ്റ്റില്‍ പദവി ഒഴിഞ്ഞ മുന്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അടുത്തിടെ ഫോക്‌സ് ന്യൂസില്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary

President Donald Trump has appointed conservative commentator and media strategist Katie Zacharia as the next White House Press Secretary following the departure of Karoline Leavitt. A Pepperdine-educated attorney with experience at Trump Media & Technology Group, Truth Social, and the Department of Homeland Security, the 42-year-old MAGA loyalist expressed deep gratitude for the role, pledging to champion the administration's platform and foster strong relationships with the media and the American public.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam