ഹോര്‍മുസില്‍ സംഘര്‍ഷം പുകയുന്നു: യുഎസിനെ പരിഹസിച്ച് ഇറാന്‍ എംബസിയുടെ മൈന്‍സ്വീപ്പര്‍ വീഡിയോ

SEPTEMBER 3, 2026, 9:00 PM

ടെഹ്‌റാന്‍: മിഡില്‍ ഈസ്റ്റില്‍ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം ശക്തമാകുന്നതിനിടെ യുഎസിനെ പരിഹസിച്ച് ഇറാന്‍. സിയറ ലിയോണിലെ ഇറാന്‍ എംബസിയാണ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ യുഎസിനെ ട്രോളി രംഗത്തെത്തിയത്. 'ഹബീബി, (അങ്കിള്‍ സാം) ഇറാനിലേക്ക് വരൂ' എന്ന തലക്കെട്ടോടെ പങ്കുവെച്ച 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഹോര്‍മുസ് കടലിടുക്കിന്റെ 3ഡി ഭൂപടത്തിന് മുകളില്‍ പ്രശസ്തമായ മൈന്‍സ്വീപ്പര്‍ കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കയുടെ പ്രതീകാത്മക കാര്‍ട്ടൂണ്‍ കഥാപാത്രമായ അങ്കിള്‍ സാമിനെ പരാമര്‍ശിച്ചാണ് ഇറാന്റെ ഈ പരിഹാസം.

ഹോര്‍മുസ് കടലിടുക്കിലെ പ്രധാന ചെറുദ്വീപായ ലാറക്കിലെ ഇറാന്റെ റോക്കറ്റ് ലോഞ്ചറുകള്‍ക്ക് നേരെ കഴിഞ്ഞ ഞായറാഴ്ച യുഎസ് ശക്തമായ ആക്രമണം നടത്തിയിരുന്നു. ഈ കപ്പല്‍പ്പാതയില്‍ ഇറാന്‍ നാവിക മൈനുകള്‍ നിക്ഷേപിക്കാന്‍ ലാറക് ദ്വീപ് ഉപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു അമേരിക്കന്‍ നടപടി. എന്നാല്‍ ഇതിന് മറുപടിയായി ജോര്‍ദാനിലെ യുഎസിന്റെ രണ്ട് പ്രമുഖ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തുകയായിരുന്നു. ഇറാന്റെ ആക്രമണത്തില്‍ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് വന്‍ നാശനഷ്ടമുണ്ടായെന്ന് ഇറാന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, തങ്ങളുടെ വ്യോമപാതയില്‍ വെച്ച് ഇറാന്റെ എട്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി വെടിവെച്ചിട്ടെന്ന് ജോര്‍ദാന്‍ സൈന്യം അറിയിച്ചു. സംഭവത്തോടെ മേഖലയില്‍ യുദ്ധഭീതി കൂടുതല്‍ ശക്തമായിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam