ഓബാമ കെയറിനെ ഇനി ട്രംപ്‌കെയര്‍ എന്ന് വിളിക്കാം; സ്വന്തം പാര്‍ട്ടിക്കും ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി

JULY 9, 2026, 12:24 PM

വാഷിംഗ്ടണ്‍: അമേരിക്കയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഓബാമകെയര്‍ റദ്ദാക്കുന്നതില്‍ പരാജയപ്പെട്ട ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും രൂക്ഷമായി വിമര്‍ശിച്ച് റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി. നിലവിലെ സാഹചര്യത്തില്‍ ഒബാമ കെയറിനെ ട്രംപ്‌കെയര്‍ എന്ന് വിളിക്കുന്നതാണ് കൂടുതല്‍ അനുയോജ്യമെന്ന് കെന്റക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായ മാസി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.

സെനറ്റിലും ജനപ്രതിനിധി സഭയിലും വൈറ്റ് ഹൗസിലും അധികാരം ലഭിച്ചിട്ടും, ഒബാമകെയര്‍ റദ്ദാക്കാനോ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന തുകയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കാനോ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഗൗരവമായ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്ന് തോമസ് മാസി കുറ്റപ്പെടുത്തി. ഇന്‍ഷുറന്‍സ് കമ്പനികളെയും സ്വകാര്യ ആശുപത്രികളെയും മാത്രം സമ്പന്നമാക്കുന്ന നിലവിലെ ഈ സംവിധാനം തുടരാനാണ് പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടിംഗ് പിന്തുണയില്ലാതെ പ്രസിഡന്റിന് എങ്ങനെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും ട്രംപിന് ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നും എക്സില്‍ ഉയര്‍ന്ന ചോദ്യത്തിന്, ഒബാമകെയര്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന എല്ലാ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും ട്രംപ് പരസ്യ പിന്തുണ നല്‍കിയിട്ടുണ്ടെന്നായിരുന്നു മാസിയുടെ മറുപടി.

കഴിഞ്ഞ മെയില്‍ നടന്ന കെന്റക്കിയിലെ നാലാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റ് റിപ്പബ്ലിക്കന്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ തോമസ് മാസി പരാജയപ്പെട്ടിരുന്നു. ട്രംപ് പിന്തുണച്ച മുന്‍ നേവി സീല്‍ ഉദ്യോഗസ്ഥന്‍ എഡ് ഗാല്‍റിനാണ് മാസിയെ പരാജയപ്പെടുത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam