വിദേശികളുടെ വോട്ട് വിലക്ക്: വോട്ടര്‍ യോഗ്യത നിശ്ചയിക്കാന്‍ കോണ്‍ഗ്രസിന് അധികാരമില്ല: 40 വര്‍ഷം പഴക്കമുള്ള ഫെഡറല്‍ നിയമം റദ്ദാക്കി മിയാമി കോടതി

OCTOBER 2, 2026, 9:02 PM

വാഷിംഗ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ നിയമവിരുദ്ധമായി വോട്ട് ചെയ്യുന്ന വിദേശികള്‍ക്കെതിരെ കേസെടുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി നിര്‍ണ്ണായക കോടതി വിധി. ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന് കേസെടുക്കാന്‍ ഉപയോഗിച്ച 40 വര്‍ഷത്തോളം പഴക്കമുള്ള ഫെഡറല്‍ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഒരു ജമൈക്കന്‍ പൗരയ്ക്കെതിരെയുള്ള ക്രിമിനല്‍ കേസ് മിയാമി ആസ്ഥാനമായുള്ള യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഡേവിഡ് എസ്. ലീബോവിറ്റ്‌സ് തള്ളി.

2020 ലെ പൊതുതിരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി വോട്ട് ചെയ്തതിന് കേസെടുക്കപ്പെട്ട ചെല്‍സി കോക്‌സ് എന്ന സ്ത്രീയുടെ കേസ് തള്ളിക്കൊണ്ടാണ് 31 പേജുള്ള ഈ ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

യു.എസ് ഭരണഘടന അനുസരിച്ച് വോട്ടര്‍മാരുടെ യോഗ്യത നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര കോണ്‍ഗ്രസിനല്ല, മറിച്ച് സംസ്ഥാനങ്ങള്‍ക്കാണെന്ന് വിധിയില്‍ വ്യക്തമാക്കുന്നു. അതിനാല്‍ ഫെഡറല്‍ സര്‍ക്കാരിന് പകരം ഫ്‌ലോറിഡയിലെ സംസ്ഥാന പ്രോസിക്യൂട്ടര്‍മാര്‍ക്ക് സംസ്ഥാന നിയമപ്രകാരം കോക്‌സിനെതിരെ കേസ് മുന്നോട്ട് കൊണ്ടുപോകാം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഫെഡറല്‍ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന ആദ്യ കോടതി വിധിയാണിത്. വിദേശികളുടെ വോട്ടിംഗ് വളരെ അപൂര്‍വ്വമാണെന്ന് ഭൂരിഭാഗം തിരഞ്ഞെടുപ്പ് വിദഗ്ധരും സാക്ഷ്യപ്പെടുത്തുമ്പോള്‍, തെളിവുകളില്ലാതെ ഇത് സാധാരണ സംഭവമാണെന്ന് ആരോപിക്കുന്ന ട്രംപ് ഭരണകൂടത്തിന് ഈ ഉത്തരവ് കനത്ത പ്രഹരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടിലെ നിയമസാധുത ചൂണ്ടിക്കാട്ടി നീതിന്യായ വകുപ്പ് ഉന്നയിച്ച വാദങ്ങള്‍ വളരെ ദുര്‍ബലമാണെന്നും ഭരണഘടനയുടെ യഥാര്‍ത്ഥ അര്‍ത്ഥവും ഘടനയും അനുസരിച്ച് കോണ്‍ഗ്രസിന് ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് അധികാരമില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. കേസിലെ നിയമപരമായ സങ്കീര്‍ണ്ണതകള്‍ വിലയിരുത്താന്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ പോള്‍ ക്ലെമന്റിന്റെ നിരീക്ഷണങ്ങളും കോടതി തേടിയിരുന്നു. സംസ്ഥാനങ്ങളാണ് വോട്ടര്‍മാരുടെ അര്‍ഹത നിശ്ചയിക്കുന്നതെന്ന് അദ്ദേഹവും അടിവരയിട്ടു.

അതേസമയം കേസ് തള്ളിയ ഉത്തരവിനെതിരെ നീതിന്യായ വകുപ്പ് ഉടന്‍ തന്നെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam