ന്യൂയോര്ക്ക്: ആഗോള പോപ് പ്രതിഭാസം ടെയ്ലര് സ്വിഫ്റ്റും അമേരിക്കന് ഫുട്ബോള് താരം ട്രാവിസ് കെല്സിയും തമ്മിലുള്ള രണ്ടാമത്തെ വമ്പന് വിവാഹാഘോഷ ചടങ്ങുകള്ക്ക് ന്യൂയോര്ക്കിലെ വിഖ്യാതമായ മാഡിസണ് സ്ക്വയര് ഗാര്ഡന് വേദിയാകുന്നു. യുഎസ് മാധ്യമമായ എബിസി ന്യൂസ് ആണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്ത്ത പുറത്തുവിട്ടത്.
അന്താരാഷ്ട്ര മാധ്യമങ്ങള് ഇതിനെ ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ വിവാഹം എന്നാണ് വിശേഷിപ്പിക്കുന്നത്. പുലര്ച്ചെ വരെ നീളുന്ന വമ്പന് പാര്ട്ടിയാണ് നടക്കുന്നത്. രാഷ്ട്രീയ-സിനിമ-കായിക രംഗത്തെ പ്രമുഖര് അടക്കം ആയിരത്തോളം വിശിഷ്ടാതിഥികളാണ് ഈ വമ്പന് പാര്ട്ടിയില് പങ്കെടുക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ടെയ്ലര് സ്വിഫ്റ്റ് സഞ്ചരിച്ചതെന്ന് കരുതുന്ന കറുത്ത വിന്ഡോ ഗ്ലാസുകളുള്ള എസ്യുവി മാഡിസണ് സ്ക്വയര് ഗാര്ഡനില് എത്തുന്നതിന്റെ ചിത്രങ്ങള് റോയിട്ടേഴ്സ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ അന്നേദിവസം വൈകുന്നേരം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ നൂറോളം പേര്ക്കായി പ്രത്യേക വിരുന്നും അവിടെ നടന്നിരുന്നു.
ഫോണുകള്ക്ക് വിലക്ക്, കര്ശന രഹസ്യാത്മകത ആഘോഷങ്ങളുടെ ചിത്രങ്ങളോ വിവരങ്ങളോ പുറത്തുപോകാതിരിക്കാന് അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതിഥികള്, ജീവനക്കാര്, സുരക്ഷാ ഉദ്യോഗസ്ഥര്, വെണ്ടര്മാര് എന്നിവരുള്പ്പെടെ ചടങ്ങില് പങ്കെടുക്കുന്ന എല്ലാവര്ക്കും മൊബൈല് ഫോണ് വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്. അതിഥികള്ക്കായി പ്രത്യേക എന്ഡിഎ (നോണ് ഡിസ്ക്ലോഷര് എഗ്രിമെന്റ്) കരാറുകളും തയാറാക്കിയിട്ടുണ്ട്. അതേസമയം, ചടങ്ങുകളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങള് ഒന്നും തന്നെ ഇരുവരുടെയും വക്താക്കള് ഇതുവരെ പരസ്യമാക്കിയിട്ടില്ല.
ഗതാഗത നിയന്ത്രണങ്ങളുമായി ന്യൂയോര്ക്ക് പൊലീസ്
ന്യൂയോര്ക്ക് നിക്സ് ബാസ്കറ്റ്ബോള് ടീമിന്റെ ഹോം ഗ്രൗണ്ടായ എം.എസ്.ജിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ന്യൂയോര്ക്ക് പൊലീസ് ഏര്പ്പെടുത്തിയിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഈ മേഖലയിലെ ഒരു ഡസനുകളോളം പ്രധാന റോഡുകള് പൊലീസ് അടച്ചുപൂട്ടിയിട്ടുണ്ട്. കൂടാതെ പെന് സ്റ്റേഷന്, മൊയ്നിഹാന് ട്രെയിന് ഹാള് തുടങ്ങിയ പ്രധാന റെയില്വേ ഹബ്ബുകളിലേക്കുള്ള യാത്രക്കാരുടെ പ്രവേശനത്തിനും കര്ശന നിയന്ത്രണങ്ങളുണ്ട്. പപ്പരാസികളുടെയും ആരാധകരുടെയും കണ്ണില്പ്പെടാതെ അതിഥികള്ക്ക് സഞ്ചരിക്കാന് പ്രത്യേക താല്ക്കാലിക ടെന്റുകളും വഴികളും റോഡരികില് സ്ഥാപിച്ചിട്ടുണ്ട്.
26 മില്യണ് ഡോളറിന്റെ ജീവകാരുണ്യ സഹായം
ഈ വന് ആഘോഷങ്ങള്ക്ക് തൊട്ടുമുമ്പ് ടെയ്ലര് സ്വിഫ്റ്റും ട്രാവിസ് കെല്സിയും ചേര്ന്ന് ന്യൂയോര്ക്കിലെയും യുഎസിലെയും വിവിധ ചാരിറ്റി സംഘടനകള്ക്കായി 26 മില്യണ് ഡോളര് സംഭാവന നല്കിയതായി സ്വിഫ്റ്റിന്റെ വക്താവ് സ്ഥിരീകരിച്ചു. അമേരിക്കന് സ്വാതന്ത്ര്യദിനമായ ജൂലൈ 4-നോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങളില് ഇരുവരും വിവാഹിതരായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. 2023 ല് തുടങ്ങിയ പ്രണയത്തിനൊടുവില് കഴിഞ്ഞ വര്ഷം ഓഗസ്റ്റിലാണ് ഇരുവരും തങ്ങളുടെ വിവാഹനിശ്ചയ വാര്ത്ത പുറത്തുവിട്ടത്.
English Summary
Pop sensation Taylor Swift and NFL star Travis Kelce are reportedly hosting their second massive wedding celebration today at New York City's iconic Madison Square Garden. According to sources from ABC News, the high-profile event kicks off at 4 p.m. with a cocktail hour and is expected to host around 1,000 guests in a marathon celebration lasting until 4 a.m. Saturday. To maintain absolute privacy, a strict no-phone policy has been implemented for all attendees and staff, following a smaller 100-person rehearsal gathering held on Thursday evening. The massive event has prompted the NYPD to close a dozen surrounding streets and restrict access to major transit hubs like Penn Station and Moynihan Train Hall, all while news broke that the couple generously donated $26 million to various charities just ahead of their big weekend.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
