വ്യാജ അപേക്ഷകള്‍ വര്‍ദ്ധിക്കുന്നു: ഒബാമകെയര്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്ക് ട്രംപ് ഭരണകൂടത്തിന്റെ കാരണംകാണിക്കല്‍ നോട്ടീസ്

JULY 30, 2026, 7:31 PM

വാഷിംഗ്ടണ്‍: ഒബാമകെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ്പ്ലേസിലെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് നൂറോളം ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്ക് ട്രംപ് ഭരണകൂടം തടസ്സവാദ നോട്ടീസ് അയച്ചു. ഉപയോക്താക്കളുടെ സോഷ്യല്‍ സെക്യൂരിറ്റി നമ്പറോ മറ്റ് ഔദ്യോഗിക വിവരങ്ങളോ ഇല്ലാതെ നിരന്തരമായി അപേക്ഷകള്‍ സമര്‍പ്പിച്ചതിനാണ് നടപടി.

സെന്റേഴ്‌സ് ഫോര്‍ മെഡിക്കെയര്‍ ആന്‍ഡ് മെഡിക്കെയ്ഡ് സര്‍വീസസ് തലവന്‍ ഡോ. മെഹ്മത് ഓസ് സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്‍ഷുറന്‍സ് അപേക്ഷകളില്‍ 35 ശതമാനത്തോളം അനധികൃതമാകാനാണ് സാധ്യത. ഇത് ശരിയാണെങ്കില്‍ 50 ലക്ഷത്തിലധികം ആളുകള്‍ തെറ്റായ മാര്‍ഗ്ഗത്തിലൂടെ സര്‍ക്കാരിന്റെ സാമ്പത്തിക സബ്സിഡി കൈപ്പറ്റുന്നുണ്ടെന്ന് സി.എം.എസ് ചൂണ്ടിക്കാണിക്കുന്നു.

ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 26 ലക്ഷത്തോളം വ്യാജ രജിസ്ട്രേഷനുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ പത്ത് ലക്ഷത്തിലധികം അപേക്ഷകളില്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ഗൗരവതരമായ വിഷയമാണ്.

നികുതിദായകരുടെ പണം ദുരുപയോഗം ചെയ്യുന്നത് തടയാനും ക്രമക്കേടുകള്‍ അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് പുതിയ പരിഷ്‌കാരങ്ങള്‍ സി.എം.എസ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ പരിഷ്‌കാരങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ ലാഭിക്കാമായിരുന്നുവെന്നും, എന്നാല്‍ ഡെമോക്രാറ്റുകള്‍ ഇതിന് തടസ്സം നില്‍ക്കുകയാണെന്നും ഏജന്‍സി ആരോപിക്കുന്നു.

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ആന്റി ഫ്രോഡ് ടാസ്‌ക് ഫോഴ്സ് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ രാജ്യവ്യാപകമായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മിനസോട്ട, കാലിഫോര്‍ണിയ, ഫ്‌ലോറിഡ, ന്യൂയോര്‍ക്ക്, മെയ്ന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ ഉപകരണ വിതരണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഡോ. ഓസ് നേരത്തെ കത്തുകള്‍ അയച്ചിരുന്നു.

കൂടാതെ ചര്‍മ്മ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കെയര്‍ ക്ലെയിമുകളില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 7,100 ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2019 ല്‍ 200 ദശലക്ഷം ഡോളറായിരുന്ന ക്ലെയിം തുക 2025 ആയപ്പോഴേക്കും 14.4 ബില്യണ്‍ ഡോളറായി കുതിച്ചുയരുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട സംശയാസ്പദമായ അപേക്ഷകളില്‍ 96 ശതമാനവും അധികൃതര്‍ നിരസിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam